മോഷണക്കേസുകളിലെ പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതികളായ കൊട്ടിയം പറക്കുളം ഷാൻ മൻസിൽ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീർ മൻസിൽ അനിൽ (45) എന്നിവരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആറ്റിങ്ങൽ വാളക്കാട് സലിം നിവാസിൽ സലിമിന്റെ വീട്ടിൽനിന്ന് 22 പവൻ ആഭരണങ്ങൾ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനിടയിലാണ് വാളക്കാട് ബിവറേജസിനു സമീപത്തുനിന്ന് പ്രതികൾ പിടിയിലായത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനു, ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എസ്. അഭിലാഷ്, എസ്.ഐ അനൂപ്, എ.എസ്.ഐ രാജീവൻ, എ.എസ്. കിരൺകുമാർ, സി.പി.ഒമാരായ റിയാസ്, രജിത്ത്, നിതിൻ, ഷാഡോ ടീം അംഗങ്ങളായ എ.എസ്. ദിലീപ്, വിനീഷ്, സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

