വ്യാജ ഓട്ടിസം ക്യാമ്പ് സംഘടിപ്പിച്ച് പണം തട്ടിയ ആള് അറസ്റ്റിൽ
text_fieldsമോഹന്‍ദാസ്.
വട്ടിയൂർക്കാവ്: വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് രോഗികളില്‍നിന്ന് പണം തട്ടിയ ആളെ വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടി. പത്തനംതിട്ട തട്ടയില്‍ തോപ്പില്‍ വീട്ടില്‍ മോഹന്‍ദാസ് ആണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16,17 തീയതികളില്‍ സ്റ്റേഷന് പരിധിയില്‍ നെട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ വെച്ചാണ് ഇയാള്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പത്രപ്പരസ്യം നല്‍കുകയും ഓട്ടിസം ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ, പഠനവൈകല്യം, ബുദ്ധിമാന്ദ്യം, മാറാരോഗങ്ങള്‍ എന്നിവ 28 ദിവസം കൊണ്ട് പൂര്‍ണമായും മാറുമെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇപ്രകാരം ക്യാമ്പിനെത്തിയവരില് നിന്നാണ് പണം തട്ടിയത്. വ്യാജവാഗ്ദാനമാണെന്ന് മനസ്സിലാക്കിയവര്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

