അനന്തപുരി ഫുട്ബാള്‍ സ്റ്റേഡിയം നിർമാണോദ്ഘാടനം
text_fieldsഅനന്തപുരി ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ
മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കുന്നു
അമ്പലത്തറ: കൊഞ്ചിറവിള നിലമയിൽ കോർപറേഷന്റെ അനന്തപുരി ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. സംസ്ഥാന സ്കൂള്‍ കായികമേളയെ സ്കൂള്‍ ഒളിമ്പിക്സായി ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മൈതാനങ്ങള്‍ ഇല്ലാതാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സ്വകാര്യ ടര്‍ഫുകള്‍ വരുന്നുണ്ടെങ്കിലും പൊതുമൈതാനങ്ങളുടെ ആവശ്യകത നിലനില്‍ക്കുന്നുണ്ട്. പ്രാദേശിക ക്ലബുകളും ടീമുകളും കേരളത്തിന്റെ ഫുട്ബാള്‍ മേഖലയുടെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സിലർ വി.എസ്. സുലോചനന് അധ്യക്ഷനായി. മേയര്‍ ആര്യ രാജേന്ദ്രന്, സ്ഥിരംസമിതി അധ്യക്ഷന്മാരായ മേടയില്‍ വിക്രമന്, എസ്. സലിം, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

