Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsbookmark_border
ദീപേഷ് ദാസ്
തിരുവനന്തപുരം: റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ദീപേഷ് ദാസിനെയാണ് കന്റോൺമെന്റ് പൊലീസും റെയിൽവേ പൊലീസും സംയുക്തമായി വ്യാഴാഴ്ച ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്.
റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്ന് ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കായി കൊണ്ടുവന്നപ്പോൾ നവംബർ 27ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. അന്ന് തമ്പുരാൻമുക്കിലെ വീട്ടിൽനിന്ന് 55000 രൂപ കവർച്ച ചെയ്തു. പ്രതിയെ ചോദ്യം ചെയ്തതിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

