ഹൗസ് സർജൻസി വിദ്യാർഥിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി വിദ്യാർഥിനിയെ മദ്യപിച്ച് കയറിപ്പിടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെഞ്ഞാറമൂട് മുക്കന്നൂർ കുഴിവിള കോളനിയിൽ ജയനെയാണ് (34) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 9.30ഓടെ ഭക്ഷണം കഴിച്ച് സുഹൃത്തുക്കളോടൊപ്പം മടങ്ങവേയാണ് ഹൗസ് സർജൻസി വിദ്യാർഥിയോട് മദ്യലഹരിയിൽ ജയൻ മോശമായി പെരുമാറിയത്.
തുടർന്ന് ഇവർ ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമെത്തി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.
ജയന്റെ മാതാവ് ആശുപത്രിയിൽ അഡ്മിറ്റാണ്. മാതാവിന് കൂട്ടിരിക്കാനെന്ന പേരിലാണ് ഇയാൾ ആശുപത്രിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

