Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാൽപ്പാറക്ക് സമീപം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു; 20 പേർക്ക് പരിക്ക്

text_fields
bookmark_border
വാൽപ്പാറക്ക് സമീപം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു; 20 പേർക്ക് പരിക്ക്
cancel
camera_alt

വാ​ൽ​പ്പാ​റ മ​ല​യോ​ര​പാ​ത​യി​ലെ ആ​ദ്യ​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വി​ൽ മറിഞ്ഞ വാ​ൻ

അതിരപ്പിള്ളി: ആനമലക്ക് സമീപം വാൽപ്പാറ മലയോരപാതയിലെ ആദ്യത്തെ ഹെയർപിൻ വളവിൽ ബ്രേക്ക് തകരാറിനെത്തുടർന്ന് വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു. വാനിലുണ്ടായിരുന്ന 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

തമിഴ്നാട് രാമനാഥപുരം ജില്ലയിലെ പാമ്പൻ മേഖലയിൽ നിന്നുള്ള 20 അംഗ സംഘവുമായി പൊള്ളാച്ചിയിലേക്ക് മടങ്ങുകയായിരുന്നു വാൻ. വിവരമറിഞ്ഞ് ആളിയാർ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ആംബുലൻസുകൾ വിളിച്ചുവരുത്തി ഗുരുതരമായി പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് വാൽപ്പാറ കുന്നിൻ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Valparai Tourist Van Overturns; 20 Injured
Next Story