കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsകാട്ടൂർ: കിഴുത്താണി ജെ.കെ സിനിമ തിയറ്ററിന് മുന്നിലെ റോഡിൽ കുട്ടികൾക്കും മറ്റും വിൽപന നടത്താനായി കഞ്ചാവ് കൈവശം വച്ച അവിട്ടത്തൂർ അലങ്കാരത്ത് പറമ്പിൽ വീട്ടിൽ ജെസ്വിൻ (20), താണിശ്ശേരി വീട്ടിൽ പുതുപുര വീട്ടിൽ അക്ഷയ് (23) എന്നിവരെ അറസ്റ്റ് ചെയ്തു.
ജെസ്വിൻ ആളൂർ സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ്. അക്ഷയ് കാട്ടൂർ, ആളൂർ, ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, തട്ടിക്കൊണ്ട് പോകൽ, അടിപിടി എന്നിങ്ങനെ നാല് ക്രിമിനൽകേസിലെ പ്രതിയാണ്. കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു, എസ്.ഐ. ബാബു ജോർജ്, എ.എസ്.ഐ. മിനി, ഡ്രൈവർ എസ്.സി.പി.ഒ ഷൗക്കർ, സി.പി.ഒ ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

