ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി ചെക്ക്പോസ്റ്റിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ.
വെറ്റിലപ്പാറ വരടക്കയം ചേമംപിള്ളി വീട്ടിൽ മഞ്ജുനാഥ് (37), ചെറായി കൂവംപിള്ളി കൂവപ്പറമ്പിൽ അഭിരാജ് (20) എന്നിവരെയാണ് അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മലക്കപ്പാറക്ക് പോകാൻ കടത്തിവിട്ടില്ലെന്ന കാരണത്താലാണ് ഇവർ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചാർപ്പ റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ജിഷോർ ജെയ്നിയെ ആക്രമിച്ചത്.
ഞായറാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. എസ്.ഐമാരായ ഇ.കെ. ഷിജു, പി.ഡി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇവരെ പുതുക്കാട് കോവിഡ് സെൻററിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

