ഏഴുലിറ്റർ മദ്യവുമായി പിടിയിൽ
text_fieldsഷിബു
തൃപ്രയാർ: അനധികൃത വിദേശമദ്യ വിൽപനക്കാരനെ ഏഴു ലിറ്റർ മദ്യമടക്കം പിടികൂടി. തളിക്കുളം ഒന്നാം കല്ല് തൃപ്രയാറ്റ് വീട്ടിൽ ഷിബുവിനെയാണ് (48) തൃപ്രയാർ എക്സൈസ് ഇൻസ്പെക്ടര്‍ എസ്.എസ്. സച്ചിനും സംഘവും അറസ്റ്റ് ചെയ്തത്. അളവിൽ കൂടുതൽ മദ്യം കൈവശംവെച്ചതിനും മദ്യവിൽപന നടത്തിയതിനും തൃപ്രയാറിൽ രണ്ടു കേസുകളും അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫിസിൽ ഒരു കേസും ഇയാളുടെ പേരിൽ നിലവിലുണ്ട്.
ബിവറേജിൽനിന്ന് മദ്യം വാങ്ങിക്കൊണ്ടുവന്ന് കൂടിയ വിലയ്ക്ക് വീട്ടിൽവെച്ച് വിൽക്കുന്നതാണ് രീതി. പ്രിവന്റിവ് ഓഫിസർമാരായ കെ.ആർ. ഹരിദാസ്, ടോണി വർഗീസ്, ടി.ആർ. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയ്സൺ ദേവസി, വിനോജ് എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

