Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലത്തിനടുത്ത് ഡിവൈഡറിലേക്ക് ടോറസ് ഇടിച്ചുകയറി; ഹൈമാസ്റ്റ് ലൈറ്റ് തകർന്നു
text_fieldsbookmark_border
ദേശീയപാതയിൽ മണലി പാലത്തിനു സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ടോറസ് ലോറി
പാലത്തിനടുത്ത് ഡിവൈഡറിലേക്ക് ടോറസ് ഇടിച്ചുകയറി; ഹൈമാസ്റ്റ് ലൈറ്റ് തകർന്നുആമ്പല്ലൂർ: ദേശീയപാത മണലി പാലത്തിനു സമീപം ഡിവൈഡറിലേക്ക് ടോറസ് ലോറി ഇടിച്ചുകയറി ഹൈമാസ്റ്റ് ലൈറ്റ് തകർന്നു. മണ്ണുത്തി ഭാഗത്തുനിന്ന് കരിങ്കല്ല് കയറ്റിവന്ന ലോറിയാണ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഹൈമാസ്റ്റ് ലൈറ്റ് കാൽ മറിഞ്ഞു വീണു. അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ലോറിയുടെ മുൻഭാഗം തകർന്നു. പുതുക്കാട് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Next Story

