Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രി മോഷണം: ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

യ​ഹി​യ

ഹു​സൈ​ൻ

മാള: ആക്രിക്കടയിൽനിന്ന് ചെമ്പുകമ്പികളും മോട്ടോർ കോയിലുകളുമടക്കം 30,000 രൂപയോളം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാരനെ മാള പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ യഹിയ ഹുസൈൻ (28) ആണ് അറസ്റ്റിലായത്.

വടമയിൽ പട്ടാമ്പി സ്വദേശി മുഹമ്മദ് സാലിഹിന്‍റെ കടയിൽ ബുധനാഴ്ചയാണ് മോഷണം നടന്നത്. പെരുമ്പാവൂരിൽ എത്തി മോഷ്ടിച്ച സാധനങ്ങൾ വിറ്റു. തുടർന്ന് അസമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. എസ്‌.എച്ച്.ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എ.എസ്‌.ഐ സി.എസ്. സുമേഷ്, സീനിയർ സി.പി.ഒമാരായ എം.ആർ. രാഗിൻ, കെ.കെ. ജയചന്ദ്രൻ എന്നിവരാണ് പെരുമ്പാവൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - theft case-employee arrested
Next Story