വീടിന് സമീപത്തെ ഷെഡ് കത്തിനശിച്ച നിലയിൽ
text_fieldsമുരിക്കുങ്ങലില്‍ വീടിനോട്
ചേർന്ന ഷെഡ് കത്തിനശിച്ച
നിലയില്‍
മറ്റത്തൂര്‍: മുരിക്കുങ്ങലില്‍ പെയിന്റിങ് തൊഴിലാളിയുടെ വീടിനോട് ചേര്‍ന്ന ഷെഡ് തീവെച്ച് നശിപ്പിച്ച നിലയില്‍. മുരിക്കിങ്ങല്‍ പെരുമ്പിള്ളിച്ചിറ തേക്കിലക്കാടന്‍ സന്തോഷിന്റെ വീടിനോട് ചേർന്ന ഷെഡാണ് കത്തിനശിച്ചത്. ഷെഡിലുണ്ടായിരുന്ന രണ്ട് ആടുകള്‍ ചത്തു. ഇവിടെ സൂക്ഷിച്ചിരുന്ന ആറ് ചാക്ക് ഉണങ്ങിയ അടക്ക, നാളികേരം, വീട് പണിക്കായി സൂക്ഷിച്ച മരങ്ങള്‍, പെയിന്റിങ്ങിന് ഉപയോഗിക്കുന്ന 80,000 രൂപ വീതം വിലവരുന്ന രണ്ട് കമ്പ്രസറുകള്‍ എന്നിവ കത്തിനശിച്ചു. വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.

