ദേശീയ പാത നിർമാണം; അഴിച്ചുമാറ്റിയ ഹൈമാസ്റ്റ് വിളക്ക് നശിക്കുന്നു
text_fieldsലക്ഷങ്ങൾ ചെലവഴിച്ച് ചേറ്റുവ എം.ഇ.എസ് സെന്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ
ചേറ്റുവ: ദേശീയ പാത നിർമാണത്തിനായി അഴിച്ചുമാറ്റി റോഡരികിൽ തള്ളിയ ഹൈമാസ്റ്റ് വിളക്ക് അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുന്നു. ചേറ്റുവ എം.ഇ.എസ് സെന്ററിൽ മുൻ ഗുരുവായൂർ എം.എൽ.എ കെ.വി. അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് നശിക്കുന്നത്. വിളക്ക് ഹൈവേ നിർമാണത്തിന്റെ ഭാഗമാണ് അഴിച്ചു മാറ്റിയത്. റോഡരികിൽ തന്നെയാണ് ഉപേക്ഷിച്ചത്.
അധികൃതരുടെ പിടിപ്പുകേടു മൂലം ഇവ മഴയും വെയിലുമേറ്റ് തുരുമ്പെടുത്തു. സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥലം പുനർനിർണയിച്ച് പുനഃസ്ഥാപിക്കണമെന്ന് ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, പൊതു പ്രവർത്തകരായ എസ്.എ നജീബ് ബാബു, കെ.പി.ആർ പ്രതീപ് എന്നിവർ ആവശ്യപ്പെട്ടു.

