സൂര്യാതപം: 4 പശുക്കൾ ചത്തു
text_fieldsസൂര്യാതപമേറ്റ് ചത്ത പശുക്കൾ
കോണത്തുക്കുന്ന്: സൂര്യാതപമേറ്റ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ നാല് വളര്‍ത്തുമൃഗങ്ങള്‍ ചത്തു. കാരുമാത്ര തൈനകത്ത് തിലകന്റെ ഏഴുമാസം ഗർഭിണിയായ പശു, വള്ളിവട്ടം തത്തോടത്ത് വീട്ടില്‍ ശിവന്റെ പശു, വള്ളിവട്ടം ആക്ലിപറമ്പില്‍ ബാബുവിന്റെ ഒരു വയസ്സുള്ള പശു, കാരുമാത്ര മുടവന്‍ കാട്ടില്‍ ഫൈസലിന്റെ ഒരു വയസ്സുള്ള പോത്ത് എന്നിവയാണ് ചത്തത്.
പാടത്തും പറമ്പിലുമാണ് ഇവയെ കെട്ടിയിരുന്നത്. മാടുകള്‍ ചാകാന്‍ കാരണം സൂര്യാതപമാണെന്ന് വെള്ളങ്ങല്ലൂര്‍ വെറ്ററിനറി ഡോ. ഷിബുവിന്റെ പോസ്മോര്ട്ടത്തിലാണ് സ്ഥിരീകരിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ട വര്‍ക്ക് ധന സഹായത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് വെള്ളങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അറിയിച്ചു.

