കാന നിർമാണത്തിന് റോഡ് വെട്ടിപൊളിച്ചു; ഗതാഗതം മുടങ്ങി
text_fieldsദേശീയപാത കാന നിർമാണത്തിനായി കുഴിയെടുത്തതിനാൽ സഞ്ചാരം മുടങ്ങിയ അഞ്ചാംകല്ല് പുളിക്കകടവ്-തൃശൂർ റോഡ്
ഏങ്ങണ്ടിയൂർ: അഞ്ചാംകല്ലിൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കാന നിർമിക്കാനായി റോഡ് പൊളിച്ച് മാറ്റിയത് പ്രദേശത്തെ ജനങ്ങളെ യാത്രാ ദുരിതത്തിലാക്കി.
ദേശീയപാത അഞ്ചാംകല്ലിൽ നിന്ന് പുളിക്കകടവ് പാലം - മുല്ലശ്ശേരി-പാവറട്ടി വഴി തൃശൂരിലേക്ക് ഏങ്ങണ്ടിയൂർ, ഒരുമനയൂർ കടപ്പുറം പഞ്ചായത്തുകളിൽനിന്ന് നിരവധിയാളുകൾ പ്രതിദിനം യാത്ര ചെയ്യുന്നതാണ് ഈ റോഡ്.
രണ്ട് ദിവസംകൊണ്ട് പണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാവുന്ന റോഡ് രണ്ടാഴ്ചയോളം അടച്ചിട്ട നടപടി അധികൃതരുടെ അലംഭാവമാണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ കാന നിർമാണം പൂർത്തീകരിക്കണമെന്നും ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.

