കലാഞ്ഞിയിൽ റോഡ് ഇടിഞ്ഞു; യാത്ര അപകടാവസ്ഥയിൽ
text_fieldsതളിക്കുളം കലാഞ്ഞിയിൽ ടിപ്പു സുൽത്താൻ റോഡ് ഇടിഞ്ഞ് വൻ ഗർത്തം രൂപപ്പെട്ടനിലയിൽ
തളിക്കുളം: പുതിയ ദേശീയപാത കടന്നുപോകുന്ന തളിക്കുളം കലാഞ്ഞിയിൽ ടിപ്പു സുൽത്താൻ റോഡ് ഇടിഞ്ഞ് വൻ ഗർത്തം രൂപപ്പെട്ടതോടെ യാത്ര അപകടാവസ്ഥയിൽ.
മഴയിൽ വെള്ളം കുത്തിയൊഴുകിയതോടെയാണ് റോഡ് ഇടിഞ്ഞ് തകർന്നത്. ടാർ ചെയ്ത ഭാഗമടക്കം ഒലിച്ച് താഴേക്ക് പോയതോടെ വലിയ കുഴി രൂപപ്പെടുകയായിരുന്നു.
വലിയ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. ഇതോടെ രാത്രിയാത്രക്ക് അപകട സാധ്യതയേറി. മുമ്പും ഇവിടെ റോഡിൽ കുഴി രൂപപ്പെട്ടിരുന്നു.
അന്ന് ചരൽ അടിച്ച് കുഴി നികത്തി പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. ശക്തമായ മഴയിൽ വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു. അപകട ഭീഷണി ഉയർത്തുന്ന കുഴി ഉടൻ അടക്കണമെന്ന ആവശ്യം ശക്തമാണ്.

