വലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പി ആരംഭിച്ചു
text_fieldsവലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച
ഫിസിയോതെറപ്പി
തൃപ്രയാർ: വലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മല്ലിക ദേവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, ബ്ലോക്ക് അംഗം സി.ആർ. ഷൈൻ, വസന്ത ദേവലാൻ, പഞ്ചായത്ത് അംഗം ബി.കെ. മണിലാൽ, അനിത ത്രിദേവ്, വലപ്പാട് സി.എച്ച്.സി സൂപ്രണ്ട് ഡോ. നസീമ ഹംസ, വാടാനപ്പള്ളി സി.എച്ച്.സി സൂപ്രണ്ട് ഡോ. മിനി തമ്പി, ഹെൽത്ത് സൂപ്പർവൈസർ എം. ജയപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. രമേഷ്, ഫിസിയോതെറപ്പിസ്റ്റ് രാജി മനോജ്, സെക്കൻഡറി പാലിയേറ്റിവ് നഴ്സ് ജെറിന ഷിജു എന്നിവർ പങ്കെടുത്തു.

