പെറ്റവയറിനോട് കണ്ണില്ലാത്ത ക്രൂരത; മകെൻറ ചവിട്ടേറ്റ് അമ്മയുടെ കണ്ണ് തകർന്നു
text_fieldsപാവറട്ടി: മകെൻറ ചവിട്ടേറ്റ് വയോധികയുടെ കണ്ണ് തകർന്നു. കണ്ണിൽ രക്തം തളം കെട്ടി അപകടാവസ്ഥയിലായ അമ്മയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ദിവസവും മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകെൻറ ശല്യം സഹിക്കാനാവാതെ മാതാവ് ശനിയാഴ്ച പൊലീസിൽ വിവരമറിയിച്ചിരുന്നു.
ഇതിെൻറ വൈരാഗ്യത്തിൽ തിങ്കളാഴ്ച രാവിലെ അമ്മയെ മർദിക്കുകയും അവശയായ ഇവരെ തള്ളി താഴെയിടുകയും ചെയ്തു. നിലത്തുവീണ ഇവരുടെ മുഖത്ത് കാല് കൊണ്ട് ചവിട്ടുകയായിരുന്നു.
കാക്കശേരി പുളിഞ്ചേരി പടി പാലത്തിന് സമീപമാണ് സംഭവം. പൊലീസെത്തിയെങ്കിലും കേസെടുത്തിട്ടില്ല. മേലിൽ മകനെ വീട്ടിൽ കയറ്റാത്ത വിധം എെന്തങ്കിലും ചെയ്ത് തരണമെന്ന് വേദന കടിച്ചമർത്തി ഇവർ പൊലീസിനോടഭ്യർഥിച്ചു. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇവരുടെ കാഴ്ചക്ക് തകരാർ സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.

