നാടോടി സംഘം വ്യാപാര സ്ഥാപനത്തിൽ നിന്ന് 17 കിലോ ചെമ്പ് കമ്പി മോഷ്ടിച്ചു
text_fieldsമോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം
പാവറട്ടി: കുടിവെള്ളം ചോദിച്ചെത്തിയ സംഘം വ്യാപാര സ്ഥാപനത്തിൽനിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാവറട്ടിയിലെ ഇലട്രിക്കൽ ഫിറ്റിങ്ങ് സ്ഥാപനമായ ഓറിയോൺ സെയിൽസ് കോർപറേഷനിലാണ് കവർച്ച.
അഞ്ച് പേരടങ്ങിയ സംഘം കുടിവെള്ളം ചോദിച്ചും ഭിക്ഷ യാചിച്ചും വ്യാപാര സ്ഥാപനത്തിലെത്തിയ ശേഷം കൂട്ടത്തിലൊരാള്‍ സറ്റോക്ക് റൂമില്‍ കയറി ചെമ്പുകമ്പി മോഷ്ടിക്കുകയുമായിരുന്നു. മോഷ്ടാക്കളുടെ ദൃശ്യം സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വീട് കുത്തിത്തുറന്ന് മോഷണം
ചാവക്കാട്: മണത്തലയിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്നു. മണത്തല ബ്ലോക്ക് ഓഫിസ് മുസ്ലിയാം വീട്ടിൽ അബുവിെൻറ വീട്ടിലാണ് മോഷണം.
അബുവും ഭാര്യയും ഗുരുവായൂരിലുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. തിങ്കളാഴ്ച തിരികെ വന്നപ്പോഴാണ് സംഭവമറിയുന്നത്. 12,000 രൂപയും, ഒന്നര പവെൻറ മോതിരവും, മൊബൈൽ ഫോണും മോഷണം പോയി. ചാവക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.

