ഓപറേഷൻ ഡി ഹണ്ട്: മയക്കുമരുന്നുകളുമായി അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊടുങ്ങല്ലൂർ: ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി. അഴിക്കോട് മേനോൻ ബസാർ സ്വദേശി കൊച്ചാലത്ത് വീട്ടിൽ നൗഫൽ (24), എറിയാട് ചേരമാൻ ചൈതന്യ നഗർ അഖിൽ കൃഷ്ണ (25), എറിയാട് പേ ബസാർ തുണ്ടത്തിപ്പറമ്പിൽ വീട്ടിൽ ഉഫ്താബ് (21), എറിയാട് പേ ബസാർ മടത്തിപ്പറമ്പിൽ വീട്ടിൽ അജ്മൽ (27), എടവനക്കാട് കുഴിപ്പുള്ളി സ്വദേശി ചീരെപ്പറമ്പിൽ വീട്ടിൽ മുഹ്താർ അഹമ്മദ് (25) എന്നിവരെയാണ് നിരോധിത രാസലഹരിയായ എം.ഡി.എം.എ യും കഞ്ചാവും ഒ.സി.ബി പേപ്പറും ഉപയോഗിക്കുന്നതിനും വിൽപനക്കും കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്.ഐ കെ. സാലിം, പ്രോബേഷണറി എസ്.ഐ വൈഷ്ണവ് രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

