കേച്ചേരിയിൽ രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
text_fieldsചന്ദ്രകാന്ത് സമൽ
കേച്ചേരി: രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. ഒഡിഷ സ്വദേശി ചന്ദ്രകാന്ത് സമലിനെയാണ് (30) അറസ്റ്റ് ചെയ്തതത്. ഒഡിഷയിൽനിന്ന് പ്രതി കഞ്ചാവ് കടത്തികൊണ്ടുവരുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വലയിലായത്. ഞായറാഴ്ച രാവിലെ 11ന് കേച്ചേരിയിൽ ബസ് ഇറങ്ങിയ പ്രതിയെ കഞ്ചാവ് ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും മേഖലയിലെ യുവാക്കൾക്കിടയിലും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായതെന്നും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

