തൃശൂർ നഗരത്തിൽ പരീക്ഷണ ഗതാഗത പരിഷ്കാരം പ്രാബല്യത്തിൽ
text_fieldsതൃശൂര്‍: പുതിയ പട്ടാളം റോഡിലും ജയ ബേക്കറി ജങ്ഷനിലും പോസ്റ്റ് ഓഫിസ് റോഡിലും പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്കരണം നിലവില്‍വന്നു. നിലവില്‍ റൗണ്ട് (വടക്ക്) ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ എം.ഒ റോഡിലൂടെ ജയ ബേക്കറി ജങ്ഷന് വഴി ശക്തന് സ്റ്റാന്‍ഡ് ഭാഗത്തേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.
ഈ റൂട്ടില്‍ രണ്ടുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്ന വിധത്തില്‍ റൗണ്ട് (വടക്ക്) ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടതുവശം (കിഴക്ക്) ചേര്‍ന്ന് ശക്തന് സ്റ്റാന്‍ഡിലേക്ക് പോവുകയും ശക്തന് സ്റ്റാന്‍ഡ് ഭാഗത്തുനിന്നുവരുന്ന ചെറുവാഹനങ്ങള്‍ ഇടതുവശം (പടിഞ്ഞാറ്) ചേര്‍ന്ന് എം.ഒ റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ പരിഷ്കാരം.
പോസ്റ്റ് ഓഫിസ് റോഡില്‍നിന്ന് ജയ ബേക്കറി ജങ്ഷനിലൂടെ ഹൈറോഡിലേക്കും ഹൈറോഡില്നിന്ന് പോസ്റ്റ് ഓഫിസ് റോഡിലേക്കും മെയിന്‍ റോഡിലൂടെ ക്രോസിങ് അനുവദിക്കില്ല.
പോസ്റ്റ് ഓഫിസ് റോഡില്‍നിന്നുവരുന്ന വാഹനങ്ങള്‍ക്ക് എം.ഒ റോഡിലേക്ക് പ്രവേശനമില്ല. ഇരുചക്ര വാഹനങ്ങൾക്ക് വെള്ളിയാഴ്ച പ്രവേശനമനുവദിച്ചിരുന്നു. ശക്തന് സ്റ്റാന്‍ഡ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് പോസ്റ്റ് ഓഫിസ് റോഡിലേക്ക് പ്രവേശിക്കാം.
ആദ്യ ദിനത്തിൽ പലർക്കും പരിഷ്കാരമറിയാത്തതിെൻറ പ്രയാസങ്ങളുണ്ടായിരുന്നുവെങ്കിലും അടുത്ത ദിവസങ്ങളിൽ ശരിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു.

