Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേരി തോമസും ടി.കെ. സുധീഷും ജില്ല പഞ്ചായത്ത് സാരഥികൾ

text_fields
bookmark_border
മേരി തോമസും ടി.കെ. സുധീഷും ജില്ല പഞ്ചായത്ത് സാരഥികൾ
cancel
camera_alt

തൃ​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മേ​രി തോ​മ​സി​ന് പൂ​ച്ചെ​ണ്ട് ന​ൽ​കി ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​നും ആ​ർ. ബി​ന്ദു​വും. ജി​ല്ല ക​ല​ക്ട​ർ അ​ർജുൻ പാ​ണ്ഡ്യ​ൻ സ​മീ​പം

Listen to this Article

തൃശൂർ: ജില്ല പഞ്ചായത്തിന്റെ 12ാമത്തെ പ്രസിഡന്റായി വാഴാനി ഡിവിഷനിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ മേരി തോമസ് വിജയിച്ചു. കാട്ടൂർ ഡിവിഷനിൽനിന്ന് വിജയിച്ച എൽ.ഡി.എഫിലെ ടി.കെ. സുധീഷ് ആണ് വൈസ് പ്രസിഡന്റ്. ഇരുവർക്കും 21 വീതം വോട്ട് ലഭിച്ചപ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച യു.ഡി.എഫ് പ്രതിനിധികളായ ഇ.എ. ഓമനക്കും ഷംസീറ അഷ്റഫിനും ഒമ്പത് വീതം വോട്ടാണ് ലഭിച്ചത്.

ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ടോബി ജോസ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mary Thomas and T.K. Sudheesh are district panchayat drivers
Next Story