കെ.കെ. മമ്മുണ്ണി മൗലവി അനുസ്മരണം
text_fieldsവാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റിയും ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ
ടി. ആരിഫലി മമ്മുണ്ണി മൗലവി അനുസ്മരണ പ്രഭാഷണം നടത്തുന്നു
വാടാനപ്പള്ളി: വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റിയും ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയും സംയുക്തമായി ഓർഫനേജ് കമ്മിറ്റി ചെയർമാൻ മമ്മുണ്ണി മൗലവി അനുസ്മരണ സംഗമം നടത്തി.
ഫാറൂഖ് നഗർ ഹനാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി അനുസ്മരണ പ്രഭാഷണം നടത്തി. ഓർഫനേജ് കമ്മിറ്റി ആക്ടിങ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷതവഹിച്ചു.
വാടാനപ്പള്ളി സ്ഥാപനങ്ങളുടെ ഡയറക്ടർ സി.കെ. ഹനീഫ മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി, മമ്മുണ്ണി മൗലവിയുടെ സഹോദരൻ കെ.കെ. അബ്ദുറഹ്മാൻ, മകൻ യാസിർ, എം.എം. ശംസുദ്ദീൻ നദ്വി, പി.എം. കുഞ്ഞുമുഹമ്മദ് പെരിങ്ങാല, പാലക്കാട് ഓർഫനേജ് ചെയർമാൻ അലവി ഹാജി, അബുന്നാസിർ മൗണ്ട് സീന, ആർ.കെ. ഖാലിദ്, ടി.വി. മുഹമ്മദലി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ് ഹുദാ ബിൻത് ഇബ്രാഹിം, ‘ഉസ്റ’ പ്രസിഡന്റ് സാകിർ നദ്വി, ടി.എച്ച്. സയ്ദ് മുഹമ്മദ്, എൻ.വി. കബീർ എന്നിവർ സംസാരിച്ചു. ഓർഫനേജ് മാനേജർ മൊയ്തീൻ വടക്കാങ്ങര സ്വാഗതം പറഞ്ഞു. മഹ്റൂഫ് ഖിറാഅത്ത് നടത്തി.

