അടച്ചിട്ട ബാറിൽനിന്ന് മദ്യം കടത്തിയ സംഭവം: അന്വേഷണം ഊർജിതം
text_fieldsആമ്പല്ലൂർ: വരന്തരപ്പിള്ളിയിൽ ലോക്ഡൗണിനെ തുടർന്ന് അടച്ച ബാറിൽനിന്ന് മദ്യം കടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഇരിങ്ങാലക്കുട എക്സൈസ് സി.ഐ റിയാസിനാണ് അന്വേഷണ ചുമതല. എക്സൈസ് ബാർ സീൽ ചെയ്യുന്നതിന് മുമ്പ് മാറ്റിയ മദ്യമാണ് കടത്താൻ ശ്രമിച്ചത്.
ബാറിൽനിന്ന് മദ്യം കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. 54 ലിറ്റർ മദ്യവും കാറും സംഘം പിടികൂടിയിരുന്നു. ബാർ ലൈസൻസി സ്റ്റാൻലി, ജീവനക്കാരനായ സുമേഷ് എന്നിവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണിൽ മദ്യം വിൽപന നടത്തിയതിനാണ് കേസെടുത്തത്.
സംഭവത്തിൽ ബാർ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾെപ്പടെയുള്ള നടപടികൾക്ക് എക്സൈസ് െഡപ്യൂട്ടി കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. എക്സൈസ് ഇൻറലിജൻസ് വിഭാഗവും ഇരിങ്ങാലക്കുട എക്സൈസ് സംഘവുമാണ് ഈ മാസം നാലിന് ബാറിൽനിന്ന് കടത്തിയ മദ്യം പിടികൂടിയത്.

