Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവ് മദ്യലഹരിയിൽ ബോധരഹിതനായി; അഞ്ചു വയസ്സുകാരന് തുണയായി പൊലീസ്

text_fields
bookmark_border
പിതാവ് മദ്യലഹരിയിൽ ബോധരഹിതനായി; അഞ്ചു വയസ്സുകാരന് തുണയായി പൊലീസ്
cancel
Listen to this Article

കുന്നംകുളം: പിതാവ് മദ്യപിച്ച് ബോധരഹിതനായതോടെ തനിച്ചായ കുട്ടിക്ക് സുരക്ഷയൊരുക്കി കുന്നംകുളം പോലീസ്. ഗുരുവായൂർ റോഡിലെ പെട്രോൾ പമ്പിന്‌ സമീപം മദ്യപിച്ച്‌ അഞ്ച്‌ വയസ്സുള്ള കുട്ടിയുമായി എത്തിയ യുവാവാണ് നാട്ടുകാർക്ക്‌ ശല്യമായത്. കുട്ടിയുമായി ബസ്സിനു മുന്നിലേക്ക്‌ വീണ ഇയാൾ ഓട്ടോക്കാരുമായി‌ വഴക്കുണ്ടാക്കുകയും ചെയ്തു. തുടർന്ന് പമ്പിന്റെ അരികിൽ ഇയാൾ കിടന്നതോടെ കുട്ടി കരയാൻ തുടങ്ങി.

നാട്ടുകാർ കുട്ടിയെ ആശ്വസിപ്പിച്ച്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് യുവാവിന്റെ കുട്ടി തന്നെയാണെന്ന്‌ ഉറപ്പു വരുത്തി. കുന്നംകുളം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. അഡീഷണൽ എസ്.ഐ സക്കീർ അഹമ്മദ്, സിവിൽ പൊലീസ് ഓഫിസർ അബുതാഹിർ, അനൂപ് എന്നിവരടങ്ങുന്ന സംഘം കുട്ടിയുടെ വീടും സ്ഥലവും മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ച്‌ പൊലീസ്‌ ജീപ്പിൽ കയറ്റി ചങ്ങരംകുളം മൂക്കുതലയിലുള്ള വീട്ടിൽ സുരക്ഷിതമായെത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story