പോക്സോ കേസിൽ വയോധികന് ഇരട്ട ജീവപര്യന്തം തടവും പിഴയും
text_fieldsകുഞ്ഞുമുഹമ്മദ്
കുന്നംകുളം: ഒമ്പത് വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വയോധികന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴ ശിക്ഷ. പുന്നയൂർ എടക്കര ഉദയം തിരുത്തി വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (65) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2016 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടുവരുന്നതിനിടെ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വടക്കേക്കാട് പൊലീസ് ഇൻസ്പെക്ടർ അമൃതരംഗന്റെ നിർദേശപ്രകാരം സ്റ്റേഷനിലെ വനിത എസ്.സി.പി.ഒ കെ.ജി. ബിന്ദു മൊഴി രേഖപ്പെടുത്തി കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ 25 സാക്ഷികളെ
വിസ്തരിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ്. ബിനോയിയും സഹായിക്കാനായി അഭിഭാഷകരായ അനുഷ, രഞ്ജിക കെ. ചന്ദ്രൻ എന്നിവരും വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒ രതീഷും പ്രവർത്തിച്ചു.

