സ്വകാര്യ ബസുകളുടെ അമിത വേഗത: കുന്നംകുളത്ത് ഗതാഗതക്കുരുക്ക്
text_fieldsകുന്നംകുളം നഗരത്തിലെ ഗതാഗതക്കുരുക്ക്
കുന്നംകുളം: സ്വകാര്യ ബസുകൾ നഗരത്തിലൂടെ ചീറിപ്പായുന്നത് തടയാൻ നിയന്ത്രണം ഇല്ലാത്തത് കുന്നംകുളത്ത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് കുന്നംകുളം-പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിന് സമീപത്താണ് ഗതാഗത നിയമങ്ങൾ തെറ്റിച്ച് കുത്തനെയുള്ള കയറ്റത്തിൽ നീണ്ട വരിക്കിടെ നിരവധി വാഹനങ്ങളെ നോക്കുകുത്തിയാക്കി സ്വകാര്യ ബസുകൾ മറികടന്നാണ് ഗതാഗത കുരുക്ക് സൃഷ്ടിച്ചത്.ഉയർന്ന ഭാഗങ്ങളിൽ ഓവർടേക്ക് പാടിലെന്നാണ് നിയമം. രണ്ട് വാഹനങ്ങൾ പോകുന്ന പാതയിലാണ് സ്വകാര്യ ബസ് ഇടയിലൂടെ സഞ്ചരിക്കുന്നത്.
പലപ്പോഴും ഇത്തരത്തിലുള്ള ബസ് ജീവനക്കാർ നടത്തുന്ന നിയമ ലംഘനങ്ങളാണ് ദീർഘ നേരമുള്ള ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നത്.നിലവിലുണ്ടായിരുന്ന അക്കിക്കാവ്, പെരുമ്പിലാവ് സിഗ്നലിലും ബസ് ജീവനക്കാർ നിയമം തെറ്റിക്കുന്നത് പതിവ് കാഴ്ചയാണ്.

