ബി.ജെ.പി വിരുദ്ധ സർക്കാറുകളെ തകർക്കാൻ ശ്രമം -മന്ത്രി രാജൻ
text_fieldsകൊടുങ്ങല്ലൂർ: കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടം ബി.ജെ.പി വിരുദ്ധ സംസ്ഥാന സർക്കാറുകളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. സി.പി.എം- സി.പി.ഐ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തിയ സർദാർ ഗോപാല കൃഷ്ണന്റെ 73ാം രക്തസാക്ഷി വാർഷിക ദിനാചരണം എസ്.എൻ പുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എൻ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് ജെയ്ക് സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. സുധീഷ്, കെ.വി. രാജേഷ്, കെ.ആർ. ജൈത്രൻ, ടി.പി. രഘുനാഥ്, കെ.കെ. അബീദലി, ടി.കെ. രമേഷ് ബാബു, പി.വി. മോഹനൻ, എ.ഡി. സുദർശനൻ, എ.എസ്. സിദ്ധാർഥൻ, എ.പി. ജയൻ എന്നിവർ സംസാരിച്ചു. മതിലകത്ത് നിന്നാരംഭിച്ച പ്രകടനം ശ്രീനാരായണപുരത്ത് സമാപിച്ചു.

