കാപ്പ ചുമത്തി നാടുകടത്തി
text_fieldsഅമല്‍
വെളളിക്കുളങ്ങര: പൊലീസ് സ്റ്റേഷന് പരിധിയിലെ റൗഡിയും മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയുമായ കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ അമലിനെ (24) കാപ്പ ചുമത്തി നാടുകടത്തിയതായി പൊലീസ് അറിയിച്ചു.
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് റൂറല്‍ എസ്.പി നവനീത് ശർമ നല്കിയ ശിപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ഇയാളെ ഒരുവര്‍ഷത്തേക്കാണ് നാടുകടത്തിയത്. കൊരട്ടി, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ഏഴോളം മാല പൊട്ടിക്കൽ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
വെളളിക്കുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍പിളള, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഡേവിസ്, രാജേഷ് ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് ഉത്തരവ് നടപ്പാക്കിയത്. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

