Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍

text_fields
bookmark_border
79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍
cancel
camera_alt

വയോധികന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്ത കല്ലുകളുമായി മെഡിക്കൽ സംഘം

ഇരിങ്ങാലക്കുട: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ് വള്ളിവട്ടം സ്വദേശിയുടെ ശസ്ത്രക്രിയ നടന്നത്.

യൂറോളജിസ്റ്റ് ഡോ. ജിത്തുനാഥ്‌ എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ പുറത്തെടുത്തത്. അനസ്തറ്റിസ്റ്റ് ഡോ. അഞ്ജു കെ. ബാബുവും സംഘത്തിൽ ഉണ്ടായിരുന്നു. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thousands of stones removed from 79-year-old man's bladder
Next Story