ഹരിതകര്‍മ സേനാംഗത്തെ വീട്ടുടമ മര്‍ദിച്ചതായി പരാതി
text_fieldsഇരിങ്ങാലക്കുട: നഗരസഭയിലെ ഹരിതകര്‍മ സേനാംഗത്തെ വീട്ടുടമ മര്‍ദിച്ചതായി പരാതി. പൊലീസ് പണം വാങ്ങി നൽകി ഒത്ത് തീർപ്പ് ആക്കിയതായും ആരോപണം.
നഗരസഭ അഞ്ചാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിതകര്‍മ സേനാംഗം കരുവന്നൂര്‍ സ്വദേശി പെരുംമ്പുള്ളി വീട്ടില്‍ ട്രീസയെയാണ് (50) വീട്ടുടമ മർദിച്ചതായി പരാതിയുള്ളത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ തേലപ്പിള്ളി അഞ്ചാം വാർഡിലെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെയാണ് ട്രീസക്ക് നേരെ ആക്രമണമുണ്ടായത്.
ട്രീസയുടെ കൈ പിടിച്ച് തിരിക്കുകയും ക്യൂ ആര് കോഡ് സ്ക്വാന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ നഗരസഭ ഹെല്‍ത്ത് ഉദ്യോഗസ്ഥരും വാര്‍ഡ് കൗണ്‍സിലറുമായി പരാതി നല്കിയ ഇവരെ പൊലീസ് പ്രതിയുമായി സംസാരിച്ച് നിര്‍ബന്ധിച്ച് ഇവര്‍ക്ക് പണം നല്കി ഒത്ത്തീര്‍പ്പ് ആക്കിയതായും ട്രീസ പറഞ്ഞു. കൈക്ക് ഗുരുതര പരിക്കേറ്റ ട്രീസക്ക് ഒരാഴ്ച്ച പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

