വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി
text_fieldsഇരിങ്ങാലക്കുട എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം
ഇരിങ്ങാലക്കുട: ആൾത്താമസമില്ലാത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ എം.ആര്. മനോജിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി താലൂക്ക് മുപ്ലിയം വില്ലേജിൽ പിടിക്കപറമ്പ് വൈക്കലപറമ്പിൽ രാജെൻറ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വ്യാജ സാനിറ്റൈസർ കേന്ദ്രം കണ്ടെത്തിയത്.
85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്പിരിറ്റും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ അനുഭവപെട്ടു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കാവുന്ന വ്യാജ സാനിറ്റൈസർ പരിശോധനക്കായി കാക്കനാട് കെമിക്കൽ ലാബിലേക്ക് അയച്ചു.

