അമ്മയുടെയും മകളുടെയും മാല മോഷ്ടിക്കാൻ ശ്രമം
text_fieldsഇരിങ്ങാലക്കുട: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ അമ്മക്കും മകള്‍ക്കും നേരെ മാലമോഷണശ്രമം. മോഷ്ടാവിനെ കണ്ട് ജാഗ്രതപാലിച്ചതിനാല് മാല നഷ്ടപ്പെട്ടില്ല. ഞായറാഴ്ച രാവിലെ 8.30ഒാടെയാണ് സംഭവം. കൂടല്‍മാണിക്യക്ഷേത്രത്തില്‍ ദര്‍ശനംകഴിഞ്ഞ് മടങ്ങുകയായിരുന്ന വടക്കേക്കര ലൈനിലെ രാധേഷ് മേനോെൻറ ഭാര്യ മായക്കും മകള്‍ക്കും നേരെയാണ് മോഷണശ്രമം നടന്നത്. മോഷ്ടാവ് പിറകെ നടക്കുന്നത് ശ്രദ്ധയില്‍പെട്ട മായയും മകളും മാലയില്‍ മുറുക്കെ പിടിച്ചിരുന്നു. മഹാത്മാ ലൈബ്രറി പരിസരത്ത് ആളൊഴിഞ്ഞപ്രദേശത്ത് എത്തിയപ്പോഴാണ് കവർച്ചശ്രമം.
എന്നാല്‍, ബഹളംവെച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വിയിൽ മോഷ്ടാവിെൻറ ദൃശ്യങ്ങൾ പകർന്നിട്ടുണ്ട്. ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്കി.

