ഐ.എം. വിജയൻ സി.പി.എമ്മിനൊപ്പം
text_fieldsഫുട്ബാൾ താരം ഐ.എം. വിജയന് പി.കെ.എസ് അംഗത്വം
സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. ശിവരാമൻ നൽകുന്നു
തൃശൂർ: ഫുട്ബാൾ താരം ഐ.എം. വിജയൻ ഇനി സി.പി.എം സഹയാത്രികൻ. സി.പി.എം നിയന്ത്രിത സംഘടനയായ പട്ടികജാതി ക്ഷേമസമിതിയിൽ അംഗത്വമെടുത്തു. തൃശൂർ ജില്ലതല മെംബർഷിപ് പ്രവർത്തനത്തിന് വിജയൻ അംഗത്വം സ്വീകരിച്ച് തുടക്കമായി.
അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും പി.കെ.എസ് ജില്ല പ്രസിഡന്റുമായ ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശിവരാമൻ അംഗത്വ രസീതി കൈമാറി. ജില്ല സെക്രട്ടറി കെ.വി. രാജേഷ് സ്വാഗതം പറഞ്ഞു. എൻ.കെ. പ്രമോദ് കുമാർ, പി.എ. ലജുകുട്ടൻ, എ.ആർ. സരോജിനി, എം.വി. വിനോദ്, എ.ആർ. ബാലു, അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

