ചെട്ടിച്ചാലിൽ വീട് കുത്തിത്തുറന്ന് 95 പവൻ കവർന്നു
text_fieldsമറ്റത്തൂര്‍ ചെട്ടിച്ചാലില്‍ കവർച്ച നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു
മറ്റത്തൂര്‍: ചെട്ടിച്ചാലില്‍ പൂട്ടിയിട്ട വീട്ടില്‍ വൻ കവര്‍ച്ച. 95 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. ചെട്ടിച്ചാല്‍ കൊല്ലിക്കര പ്രിയേഷിെൻറ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പ്രിയേഷും കുടുംബവും വിദേശത്താണ്. അമ്മ ഓമന മാത്രമാണ് വീട്ടില്‍ താമസം. ഒരാഴ്ചയായി ഇവര്‍ തൊട്ടടുത്ത മൂത്തമകന് രാജേഷിെൻറ വീട്ടിലായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍ പെട്ടത്. മുറിയിലെ അലമാരയുടെ പൂട്ട് പൊളിച്ചാണ് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന 95 പവൻ ആഭരണങ്ങള്‍ കവര്‍ന്നത്.
ഓമനയുടെ പരാതിയില്‍ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു. സി.ഐ എം.കെ. മുരളി, എസ്.ഐ രഞ്ജിത്ത് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി.

