പുതുക്കാട്ട് കാര്‍ മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്
text_fieldsദേശീയപാതയിൽ പുതുക്കാട്ട് അപകടത്തിൽപെട്ട കാർ
ആമ്പല്ലൂര്‍: ദേശീയപാതയില്‍ പുതുക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാൻഡിന് മുന്നില്‍ കാര്‍ ഡിവൈഡറിലെ തൂണില്‍ ഇടിച്ച് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കാറാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ അപകടത്തിൽപെട്ടത്.
സര്‍വിസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബൈക്കില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് കാര്‍ നിയന്ത്രണം വിട്ടത്. ഡിവൈഡറിലെ തൂണിൽ ഇടിച്ച കാര്‍ എതിര്‍വശത്തുള്ള റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവർ പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

