പ്രവാസിയുടെ വീടിനുനേരെ മുഖംമൂടി സംഘത്തിെൻറ ആക്രമണം
text_fieldsവീടിെൻറ ജനൽ ചില്ല് ആക്രമണത്തിൽ തകർന്ന നിലയിൽ
പുന്നയൂർക്കുളം: പ്രവാസിയുടെ വീടിനുനേരെ വീണ്ടും മുഖം മൂടി സംഘത്തിെൻറ ആക്രമണം. ജനലുകളും മുറ്റത്ത് നിർത്തിയിട്ട ബൈക്കും അടിച്ചുതകർത്തു.
പുന്നൂകാവ് കോറോത്തയിൽ പള്ളി റോഡ് കാഞ്ഞിരപ്പുള്ളി പരപ്പൂരയിൽ മുനീറിെൻറ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ഗേറ്റ് ചാടിക്കടന്നെത്തിയ ആറംഗ മുഖം മൂടി സംഘമാണ് ആക്രമണം നടത്തിയത്.
ഗേറ്റിലെ വൈദ്യുതി വിളക്കുകൾ ആദ്യമേ തല്ലിത്തകര്‍ത്ത സംഘം ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തു വീടിനു മുന്നിലേക്ക് എറിഞ്ഞ് പൊട്ടിച്ച് ഭീതി പരത്തി. സംഭവങ്ങൾ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
വീട്ടുകാര്‍ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതികൾ കാറില്‍ കയറി രക്ഷപ്പെട്ടു. പൊട്ടാത്ത ഗുണ്ടുകള്‍ രണ്ടെണ്ണം ഒരുമിച്ച് വെച്ച് ടാപ്പ് ചെയ്ത നിലയിൽ ഇവിടെനിന്നും കെണ്ടടുത്തു. ആഴ്ചകള്‍ക്ക് മുമ്പും മുനീറിെൻറ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. അന്ന് മുഖ്യപ്രതി വാടാനപ്പിള്ളി സ്വദേശിയുൾെപ്പടെയുള്ളവരെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
സംശയമുള്ള ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഖത്തറില്‍ ബിസിനസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ് ഫയല്‍ ചെയ്തതിലുള്ള വിരോധമാണ് ആദ്യ ആക്രമണത്തിനു പിന്നിലെന്ന് സംശയമുണ്ട്.

