Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിൽ അപകടഭീഷണിയായി കുടിവെള്ള പൈപ്പുകൾ
text_fieldsbookmark_border
പഴുവിൽ ബാബുസലാം മദ്റസ മാവുംതോപ്പ് റോഡിൽ കുടിവെള്ള പൈപ്പിനായി പൊളിച്ചിട്ട
റോഡിൽ അപകടാവസ്ഥയിൽ പൈപ്പ് ഇട്ട നിലയിൽ
പഴുവിൽ: ബാബുസലാം മദ്റസ മാവുന്തോപ്പ് റോഡിൽ വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ എടുക്കുന്നതിനു വേണ്ടി അധികൃതർ പൈപ്പ് റോഡിൽ ഇട്ടത് അപകടാവസ്ഥയിൽ. രാവിലെ മദ്റസയിൽ പോകുന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കുമാണ് അപകട ഭീഷണിയുള്ളത്.
വാഹനങ്ങൾ കടന്ന് പോകാൻ പറ്റാത്ത അവസ്ഥയിലുമാണ്. ചാഴൂർ പഞ്ചായത്ത് ഓഫിസിലേക്ക് പോകുന്ന ലിങ്ക് റോഡാണിത്. പൈപ്പ് ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാരായ ഉമ്മർ പഴുവിൽ, സുകുമാരൻ പനയിൽ, പി.എസ്. മുഹമ്മദ് എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.
Next Story

