ആകാശ് വെള്ളരി വിളഞ്ഞു
text_fieldsകൃഷിയിടത്തിൽ വിളഞ്ഞ ആകാശ് വെള്ളരിയെ പരിചരിക്കുന്ന ജോയ്
വാടാനപ്പള്ളി: സംസ്ഥാനത്ത് അപൂർവമായി കണ്ടുവരുന്ന ആകാശ് വെള്ളരി ഏങ്ങണ്ടിയൂരിൽ വിളഞ്ഞത് കൗതുകമായി. വീടും പരിസരവും കൃഷിയടമാക്കിയ അധ്യാപകൻ പുളിഞ്ചോട് പുത്തൂർ ജോയ് പി. ജേക്കബിെൻറ വീട്ടിലെ കൃഷിയിടത്തിലാണ് സംഭവം. രണ്ടുവർഷം മുമ്പാണ് ആകാശ് വെള്ളരിയുടെ വിത്തിട്ടത്. കൃഷിവകുപ്പിലെ ഉേദ്യാഗസ്ഥനായ ഒനിലാണ് വിത്ത് നൽകിയത്.
മാഷ് ഒനിലിെൻറ മകനെ ട്യൂഷൻ പഠിപ്പിച്ചിരുന്നു. സമ്മാനമായി നൽകിയതാണ് വിത്തുകൾ. പിന്നീട് കൃഷിയിടത്തിലെ മറ്റ് പച്ചക്കറികൾ പലതവണ വിളവെടുപ്പ് നടത്തിയെങ്കിലും വെള്ളരി കാടുപോലെ പടർന്ന് പൂവിട്ടെങ്കിലും കായ് വന്നില്ല. പിന്നീട് പൂക്കൾ കരിഞ്ഞുപോയി. കായ്ക്കാത്തതിനാൽ ആറ് മാസമായി മാഷ് വെള്ളരിയുടെ തൈ ശ്രദ്ധിക്കാറില്ല. കഴിഞ്ഞദിവസമാണ് ആകാശ് വെള്ളരി വിളഞ്ഞുനിൽക്കുന്നത് കണ്ടത്.

