മദ്റസ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
text_fieldsഎറിയാട്: മദ്റസ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ആല പനങ്ങാട് സാഹിബിന്റെ പള്ളി മഹല്ല് മുനവ്വിറുൽ ഇസ്ലാം മദ്റസ പ്രധാനാധ്യാപകനും മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ എറിയാട് പേബസാർ അഞ്ചുതൈക്കൽ അബ്ദുൽ കരീം മൗലവിക്കാണ്(52)മർദ്ദനമേറ്റത്. ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗർഭിണിയായ മകളെ കൈയേറ്റം ചെയ്തതായും പറയുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.അബ്ദുൽകരീം മൗലവിയെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.എ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സംഭവത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കൊടുങ്ങല്ലൂർ റെയ്ഞ്ച് കമ്മിറ്റിയും പ്രതിഷേധിച്ചു.

