തീരദേശ ഹൈവേ സമരം 34ാം ദിവസത്തിലേക്ക്
text_fieldsതീരദേശ ഹൈവേ അലൈൻമെന്റിനെതിരെ അവകാശ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം ബക്കർ മേത്തല ഉദ്ഘാടനം ചെയ്യുന്നു
എറിയാട്: തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ 34ാം ദിവസത്തിലേക്ക് കടന്ന സമരം കവിയും സാഹിത്യകാരനുമായ ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. നാടിന്റെ സംസ്കൃതിയും ജീവിതവും ഇല്ലാതാക്കി വികസനം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വേദന പരിഹരിക്കാൻ കഴിയുമോയെന്ന് പരിശോധിച്ചുവേണം വികസന അജണ്ട തയാറാക്കേണ്ടതെന്ന് ബക്കർ മേത്തല പറഞ്ഞു.
സമരസമിതി ഉപാധ്യക്ഷൻ അഡ്വ. കെ.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വി.കെ.എം. സഗീർ, ഇ.എ. സലാഹുദ്ദീൻ, ഷംസുദ്ദീൻ, കെ.ബി. ജൂഡി ഡേവിഡ്, വി.കെ. അബ്ദുൽ മജീദ്, ടി.പി. സിദ്ധാർഥൻ, വി.എം.എ. അബ്ദുൽ കരീം, കെ.എം. ഷൗക്കത്ത്, സിദ്ദീഖ് പഴങ്ങാടൻ, സലാം അയ്യാരിൽ, സിദ്ദീഖ് എന്നിവർക്ക് നേതൃത്വം നൽകി.

