ചാവക്കാട് ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു
text_fieldsചാവക്കാട് ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം
ചാവക്കാട്: ദ്വാരക ബീച്ചിൽ തിമിംഗലത്തിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു. വെള്ളിയാഴ്ച ഒന്നോടെ കടലിൽ പ്രത്യക്ഷപ്പെട്ട തിമിംഗലത്തിന്റെ ജഡം ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് കരക്കടിഞ്ഞത്. ഒരുമാസത്തിലധികം പഴക്കമുള്ള ജഡം നീക്കം ചെയ്യാൻ പറ്റാത്തവിധം അഴുകിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് തീരത്ത് തന്നെ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു. 12 മീറ്റർ നീളമുള്ള ഭീമൻ തിമിംഗലത്തിനു 15 ടൺ ഭാരമാണ് കണക്കാക്കുന്നത്.
ചാവക്കാട് സീനിയർ വെറ്ററിനറി ഡോക്ടർ ശർമിള, എരുമപ്പെട്ടി ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥന്മാരായ യു.എസ്. സനോജ്, എൻ. റൈജോ ജോയ്, കെ.വി. വൈശാഖ്, പി.എച്ച്. അഷ്റഫ്, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കടപ്പുറത്ത് തന്നെ കുഴിച്ചു മൂടിയത്. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ്, കെ.വി. വസന്ത എന്നിവർ നേതൃത്വം നൽകി.

