Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ് കടിച്ച് ഏഴുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
തെരുവുനായ് കടിച്ച് ഏഴുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

representative image

ചാവക്കാട്: പുന്നയൂരിൽ തെരുവുനായ് കടിച്ച് ഏഴുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. എടക്കര മിനി സെന്റർ സ്വദേശികളായ തീയ്യത്തയിൽ മുഹമ്മദ് (80), മണ്ണൂരയിൽ ഗഫൂർ (62), എടക്കര ഒടേരി രാജന്റെ മകൻ രഗിൽ (ഏഴ്) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. എടക്കര മിനി സെന്ററിലെ വീട്ടിൽനിന്ന് പള്ളിയിലേക്ക് പോകുമ്പോഴാണ് മുഹമ്മദിനെ നായ് കടിച്ചത്.

പിന്നീട് കടയിൽനിന്ന് സാധനങ്ങളുമായി വീട്ടിലേക്കു പോകുകയായിരുന്ന ഗഫൂറിനെ ആക്രമിച്ചു. അതിനുശേഷം തെക്കുഭാഗത്തേക്ക് ഓടിയ നായ് എടക്കര പള്ളിക്ക് സമീപം വീടിനുസമീപത്ത് നിൽക്കുകയായിരുന്ന രഗിലിനേയും കടിച്ചു.

മൂന്നുപേരേയും ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. രഗിൽ, മുഹമ്മദ് എന്നിവരെ പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെയും വീടുകൾ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ സന്ദർശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - stray dog bite-injured
Next Story