Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനി ലോറി വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു

text_fields
bookmark_border
മിനി ലോറി വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു
cancel

ചാവക്കാട്: ദേശീയപാതയിൽ നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ച 1.30ഓടെ ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്നിൽ സെന്ററിലെ തെക്കുഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപമാണ് അപകടം.

കൊച്ചിയിൽനിന്ന് വയനാട്ടിലേക്ക് ചരക്കുമായി പോയ മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിത്തൂൺ രണ്ടായി മുറിഞ്ഞ് ലോറിക്ക് മുകളിൽ പതിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. സമീപത്തെ സ്ഥലനാമ ബോർഡും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധവും നിലച്ചു. ഉച്ചക്ക് 12ഓടെയാണ് പുനഃസ്ഥാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mini lorry hit the electricity pole
Next Story