നഗരത്തിലെ വൺവേ ട്രാഫിക്ക് സംവിധാനത്തെ ധിക്കരിച്ച് ഹൈവേ പൊലീസ്
text_fieldsചാവക്കാട് നഗരത്തിൽ വൺവേ ട്രാഫിക്ക് സംവിധാനുള്ള
ട്രാഫിക്ക് ഐലന്റ് ഭാഗത്തേക്ക് വാഹനമോടിച്ച് പോകുന്ന
ഹൈവേ പട്രോൾ പൊലീസ്
ചാവക്കാട്: നഗരത്തിലെ വൺവേ ട്രാഫിക്ക് സംവിധാനത്തെ മറികടന്ന് വാഹനമോടിച്ച ഹൈവേ പൊലീസിന്റെ നടപടി ചർച്ചയാകുന്നു. തിരക്കേറിയ വൺവേ റോഡിൽ ചാവക്കാട്ടെ ഹൈവേ പട്രോൾ വിഭാഗമാണ് എതിരെ വാഹനമോടിച്ചത്. പകൽ എട്ടു മുതൽ രാത്രി എട്ടുവരേയാണ് നഗരത്തിലെ വൺവേ സംവിധാനം.
എന്നാൽ ഇത് മറികടന്ന് നിയമപാലകർ തന്നെ വണ്ടിയോടിച്ചു പോയപ്പോൾ കണ്ടു നിന്നവർ അത്ഭുതപ്പെട്ടു. ട്രാഫിക്ക് നിയമം തെറ്റിച്ചാൽ കർശനമായി പിഴയീടാക്കുന്നവരാണ് പട്ടാപ്പകൽ നിയമത്തെ വെല്ലുവിളിച്ച് വാഹനമോടിച്ചത്. തിങ്കളാഴ്ച മൂന്നരയോടെ ട്രാഫിക് ഐലന്റിന് വടക്കുഭാഗത്ത് നിന്ന് തെക്കോട്ടാണ് ഇവർ കാറോടിച്ചത്. ഈ സമയത്ത് എവിടെയും പ്രശ്നങ്ങളൊ അത്യാഹിതങ്ങളൊ ഉണ്ടായിരുന്നില്ല.

