തീരദേശ പാത: പിങ്ക് കുറ്റികൾ വെള്ളക്കെട്ടിൽ
text_fieldsകടപ്പുറം മൂസാ റോഡിൽ തീരദേശ പാതക്ക് അളവെടുത്ത് സ്ഥാപിച്ച പിങ്ക് കുറ്റികൾ തിര കയറി വെള്ളത്തിലായപ്പോൾ
ചാവക്കാട്: തീരദേശ പാതക്ക് സ്ഥലമെടുത്ത് സ്ഥാപിച്ച പിങ്ക് കുറ്റികളും തിരയിരച്ചുകയറിയ വെള്ളക്കെട്ടിൽ. കടപ്പുറം പഞ്ചായത്തിലെ മൂസാ റോഡ് ഭാഗത്ത് സ്ഥാപിച്ച കുറ്റികളാണ് വെള്ളത്തിലായത്. നിലവിലെ തീരദേശ പാതക്ക് പടിഞ്ഞാറ് ഭാഗത്താണ് മൂന്ന് പിങ്ക് കുറ്റികളുള്ളത്.
തീരദേശ പാതയുടെ ഭാഗമായി മറ്റു വികസന പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചതാണ് ഈ കുറ്റികൾ. അഞ്ചങ്ങാടി വളവിൽ തീരദേശ പാത വരെയാണ് കടൽ കയറുന്നത്. ഈ റോഡ് കഴിഞ്ഞാൽ കിഴക്ക് ഭാഗത്തായി പിങ്ക് കുറ്റിയുമുണ്ട്. കടലാക്രമണത്തെ ശാശ്വതമായി പരിഹരിച്ചില്ലെങ്കിൽ നിർദിഷ്ട തീരദേശ പാതക്കും ഭീഷണിയാകും.

