കുടിവെള്ളത്തിന് 10.21 ലക്ഷത്തിന്റെ ബിൽ!
text_fieldsഒരുമനയൂർ തങ്ങൾപ്പടി ആലുംപറമ്പിൽ ഷംസുവിന് കുടിവെള്ളക്കരത്തിന്റേതായി ലഭിച്ച 742 രൂപയുടെ ബില്ലും 10,21,894 രൂപ അടക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശവും
ചാവക്കാട്: 742 രൂപ കുടിവെള്ളക്കരം അടക്കാനുള്ള ഉപഭോക്താവിന് 10.21 ലക്ഷത്തിന്റെ ബിൽ അയച്ച് ജല അതോറിറ്റി. ഒരുമനയൂർ തങ്ങൾപ്പടി ആലുംപറമ്പിൽ ഷംസുവിനാണ് 10,21,894 രൂപ അടക്കാൻ ജല അതോറിറ്റി സന്ദേശം അയച്ചത്.
ഷംസുവിന്റെ വീട്ടിലെ കുടിവെള്ള ഉപഭോഗത്തിനുള്ള കരം സാധാരണ 700 മുതൽ 800 വരെ രൂപയാണ്. കഴിഞ്ഞ ബില്ലിൽ 744 രൂപയായിരുന്നു. ഇത്തവണ വന്ന 742 രൂപയുടെ ബില്ലടക്കാൻ ഒരുങ്ങിയിരിക്കേയാണ് വെള്ളിടിയായി 10.21 ലക്ഷത്തിന്റെ ബിൽ എത്തിയത്. ബിൽ കണ്ട ഞെട്ടലിലാണ് ഷംസു. അതോറിറ്റിയുടെ വെബ്സൈറ്റിലും ഷംസു അടക്കാനുള്ളതായി രേഖപ്പെടുത്തിയത് 10,21,894 രൂപയാണ്. അധികൃതർക്ക് പരാതി നൽകാനാണ് ഷംസുവിന്റെ തീരുമാനം.

