പുതുക്കാട് ലോറിക്ക് പിറകിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
text_fieldsദേശീയ പാതയിൽ പുതുക്കാട് അപകടത്തിൽപ്പെട്ട കാർ
ആമ്പല്ലൂർ: ദേശീയപാത പുതുക്കാട് ലോറിക്ക് പിറകിൽ കാർ ഇടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടുപ്പാലം പൊന്തോക്കൻ റാഫി ആന്റണി, തൃശൂർ സ്വദേശി അഡ്വ.സജു ഡേവീസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പുതുക്കാട് സഹകരണ ബാങ്കിന്റെ ആംബുലൻസിൽ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ലോറിയുടെ പിറകിലാണ് കാർ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും ലോറിയുടെ അടിയിലേക്ക് പോയി. കാറിലെ എയർ ബാഗ് പ്രവർത്തിച്ചതുമൂലം യാത്രക്കാർ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

