വിവാഹച്ചടങ്ങ് ലളിതമാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
text_fieldsദുരിതാശ്വാസ നിധിയിലേക്കുള്ള തുക നവദമ്പതികൾ കൊരട്ടി സി.ഐ അരുൺകുമാറിനെ ഏൽപ്പിക്കുന്നു
ചാലക്കുടി: വിവാഹച്ചടങ്ങ് ലളിതമാക്കി മിച്ചം വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നവദമ്പതികൾ മാതൃകയായി. ഡി.വൈ.എഫ്.ഐ കാതിക്കുടം യൂനിറ്റ് അംഗം വിജിലും വധു നിമിഷയുമാണ് മാതൃക കാട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തിന് ആരെയും ക്ഷണിച്ചിരുന്നില്ല.
വിവാഹവേദിയിൽനിന്ന് കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കൊരട്ടി സി.ഐ ബി. അരുൺകുമാറിെൻറ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു.
ഇരിങ്ങാലക്കുട: നവദമ്പതികൾ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി. തൃശൂർ റൂറൽ പൊലീസ് അസോസിയേഷൻ ജില്ല മുൻ സെക്രട്ടറിയും ചേർപ്പ് പൊലീസ് സ്റ്റേഷൻ എ.എസ്.ഐയുമായ കെ.പി. രാജുവിെൻറയും ശ്യാമിലിയുടെയും വിവാഹ ദിനത്തിൽ മുരിയാട് വിവാഹ വേദിയിൽ നിയുക്ത എം.എൽ.എ പ്രഫ. ആർ. ബിന്ദു 10,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

